യുഡിഎഫ് പ്രതിഷേധാഗ്നി ഏഴിന്
Tuesday, March 5, 2024 2:01 AM IST
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിൽ മരണപ്പെട്ട വിദ്യാർഥി സിദ്ധാർഥന്റെ കൊലപാതകികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഏഴിന് പ്രതിഷേധാഗ്നി സംഘടിപ്പിക്കുമെന്നു യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.
സംസ്ഥാനത്തെ കോളജുകളിൽ നടക്കുന്ന വിദ്യാർഥി അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ സിറ്റിംഗ് ജഡ്ജിയെ ഹൈക്കോടതി നിയോഗിക്കുക, സിദ്ധാർഥന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകുക, കേസ് അന്വേഷണം സിബിഐക്ക് കൈമാറുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഏഴിന് വൈകുന്നേരം യുഡിഎഫിന്റെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും പന്തംകൊളുത്തി പ്രതിഷേധാഗ്നി തെളിക്കും.