നിര്‍മാണപ്രവൃത്തികള്‍ക്കുള്ള വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി ഈടാക്കാം: ഹൈക്കോടതി
Sunday, December 3, 2023 1:27 AM IST
കൊച്ചി: കോണ്‍ക്രീറ്റ് മിക്സര്‍ മെഷീനുകള്‍ പോലുള്ള നിര്‍മാണപ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കു ചരക്കുവാഹന നികുതി സമ്പ്രദായം ബാധകമാകില്ലെന്നു ഹൈക്കോടതി.
നിര്മാണജോലികളുമായി ബന്ധപ്പെട്ട് മാത്രം പ്രവര്‍ത്തിക്കുന്ന ഇത്തരം വാഹനങ്ങളില്‍നിന്ന് ഒറ്റത്തവണ നികുതി ഈടാക്കാമെന്ന് ജസ്റ്റീസ് ദിനേഷ്കുമാര്‍ സിംഗ് വ്യക്തമാക്കി.
കോണ്‍ക്രീറ്റ് മിക്സര്‍ മെഷീനുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതി ചുമത്തി വാഹനവകുപ്പ് അധികൃതര്‍ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് തിരുവനന്തപുരം ആറ്റിങ്ങല്‍ വള്ളിക്കാട് നന്മ മാനുഫാക്ചേഡ് സാന്‍ഡ് പ്രൊപ്രൈറ്റര്‍ എസ്. സതീഷ് കുമാര്‍ നല്കിയ ഹര്‍ജി തള്ളിയാണു കോടതി ഉത്തരവ്.