എം.കെ. കണ്ണന്റെ സ്വത്തുവിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു
Wednesday, October 4, 2023 1:37 AM IST
കൊച്ചി: തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. കണ്ണന് കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ വരുമാനം, സ്വത്തുവിവരങ്ങള്‍, നിക്ഷേപം, സ്വര്‍ണം തുടങ്ങിയവയുടെ വിശദമായ വിവരങ്ങള്‍ വ്യാഴാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടു.
രേഖകള്‍ പരിശോധിച്ചശേഷം അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. ഇഡിക്ക് നല്കിയ രേഖകള്‍ അപര്യാപ്തമാണെന്ന് വിലയിരുത്തിയാണ് കടുംബാംഗങ്ങളുടെ ഉള്‍പ്പെടെ സ്വത്തുവിവരങ്ങള്‍ നല്കാന് നിര്‍ദേശിച്ചത്. ഇവ നല്കാന് തയാറായില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിച്ചേക്കും.