ഇഡിക്കു മുമ്പേ താൻ കരുവന്നൂരിൽ എത്തിയിരുന്നു: സുരേഷ് ഗോപി
Wednesday, October 4, 2023 1:16 AM IST
തൃശൂർ: തൃശൂരില്‍ തനിക്കു മത്സരിക്കാന്‍ വേണ്ടിയാണ് ഇഡി റെയ്ഡുകള്‍ നടത്തുന്നതെന്ന സിപിഎം ആരോപണങ്ങളില്‍ വാസ്തവമില്ലെന്ന് സുരേഷ് ഗോപി.
കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചവരാണ് ഇത്തരം ആരോപണമുന്നയിക്കുന്നതെന്നുംസുരേഷ് ഗോപി പറഞ്ഞു. സഹകാരി സംരക്ഷണ പദയാത്രക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഒരു വര്‍ഷത്തിനു മുന്‍പുതന്നെ താന്‍ കരുവന്നൂരിലെ ഇരകളുടെ വീട്ടില്‍ എത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇഡി വന്നതിനുശേഷമല്ല താൻ കരുവന്നൂർ വിഷയം ഏറ്റെടുത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.