കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് പ്രതികളെ ഒരേ ജയിലില്‍ പാര്‍പ്പിച്ചതിന് കോടതി വിശദീകരണം തേടി
Wednesday, October 4, 2023 12:31 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ ഒരേ ജയിലില്‍ പാര്‍പ്പിച്ചതിന് കോടതി ജയില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടി.
സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്, സി.കെ. ജില്‍സ് എന്നിവരെയാണ് കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കൊപ്പം പാര്‍പ്പിച്ചത്. ഇക്കാര്യം എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് കോടതി ഇടപെടല്‍.
കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ പി. സതീഷ് കുമാര്‍, പി.പി. കിരണ്‍ എന്നിവര്‍ ജില്ലാ ജയിലിലാണ് ഉള്ളത്. ഇവിടേക്കാണ് കഴിഞ്ഞ ദിവസം അരവിന്ദാക്ഷനെയും ജില്‍സിനെയും മാറ്റിയത്.