നിപ പോസിറ്റീവായിരുന്ന നാലു പേരും നെഗറ്റീവ്
Saturday, September 30, 2023 1:08 AM IST
തൃശൂർ: നിപ പോസിറ്റീവ് ആയിരുന്ന നാലുപേരും ഡബിൾ നെഗറ്റീവായെന്ന് മന്ത്രി മന്ത്രി വീണാ ജോർജ്. ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗി ക്കുകയായിരുന്നു മന്ത്രി.
ഹൃദ്രോഗം വളരെ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനും ജീവിതശൈലി രോഗങ്ങളിൽനിന്നും ഹൃദത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഹൃദയസ്പർശം കാമ്പയിൻ ഉൾപ്പെടെ പദ്ധതികൾ തയാറാക്കി മുമ്പോട്ടു പോവുകയാണെന്നും മന്ത്രി പറഞ്ഞു.
തൃശൂർ ഗവ. മെഡിക്കൽ കോളജ് അലുമ്നി ഹാളിൽ നടന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മുഖ്യാതിഥിയായി. മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. കരുണാദാസ് ഹൃദയ ആരോഗ്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. ഷീല, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. വി.വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.