വിവാദങ്ങളും വ്യക്തിഹത്യയും സാമൂഹ്യപുരോഗതിക്ക് വിഘാതം: പ്രോ- ലൈഫ് അപ്പൊസ്തലേറ്റ്
Thursday, September 28, 2023 6:14 AM IST
കൊച്ചി: സാമൂഹ്യപുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്ന വിധത്തില്‍ കേരളത്തില്‍ വ്യക്തിഹത്യയും വിവാദങ്ങളും വര്‍ധിച്ചുവരുന്നതില്‍ പ്രോ- ലൈഫ് അപ്പൊസ്തലേറ്റ് ആശങ്ക പ്രകടിപ്പിച്ചു. വിവാദങ്ങള്‍ക്കു വിടനല്‍കി നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി പദ്ധതികള്‍ക്കു രൂപം നല്കാന് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള ജനപ്രതിനിധികള്‍ തയാറാകണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭ്യര്‍ഥിച്ചു.