കെഎസ്എസ്എസ് സാമൂഹ്യ ശ്രേഷ്ഠ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു
Thursday, September 21, 2023 12:28 AM IST
കോ​ട്ട​യം: കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​മൂ​ഹ്യ ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​ത്തി​ന് എ​ന്‍ട്രി​ക​ള്‍ ക്ഷ​ണി​ച്ചു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വ്യ​ക്തി​ക്ക് 25,001 രൂ​പ​യും പ്ര​ശം​സാ​പ​ത്ര​വും സ​മ്മാ​നി​ക്കും. സാ​മൂ​ഹ്യ -ആ​തു​ര ശു​ശ്രൂ​ഷാ രം​ഗ​ത്ത് ശാ​സ്ത്രീ​യ​വും ജ​നോ​പ​കാ​ര​പ്ര​ദ​വു​മാ​യ മി​ക​വാ​ര്‍ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള വ്യ​ക്തി​ക​ളാ​ണ് അ​വാ​ര്‍ഡി​ന് അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

അ​പേ​ക്ഷ​ക​ന്‍റെ വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ​യും സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്തെ സം​ഭാ​വ​ന​ക​ളും സേ​വ​ന​ങ്ങ​ളും പ്ര​തി​പാ​ദി​ക്കു​ന്ന മൂ​ന്ന് പേ​ജി​ല്‍ ക​വി​യാ​ത്ത ല​ഘു​ലേ​ഖ​യും അ​പേ​ക്ഷ​ക​നെ​ക്കു​റി​ച്ച് പ​ത്ര-​ദൃ​ശ്യ-​ശ്രാ​വ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്നി​രി​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ളു​ടെ​യും വാ​ര്‍ത്ത​ക​ളു​ടെ​യും പ​ക​ര്‍പ്പും സ​മ​ര്‍പ്പി​ക്ക​ണം.


എ​ന്‍ട്രി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ര്‍ 30. തെ​ള്ള​കം ചൈ​ത​ന്യ​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന 24-ാമ​ത് ചൈ​ത​ന്യ കാ​ര്‍ഷി​ക മേ​ള​യോ​ടും സ്വാ​ശ്ര​യ​സം​ഘ മ​ഹോ​ത്സ​വ​ത്തോ​ടും അ​നു​ബ​ന്ധി​ച്ചു പു​ര​സ്‌​ക്കാ​രം സ​മ്മാ​നി​ക്കും. ഫോൺ: 7909231108.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.