ട്രെയിനിനു തീ കൊളുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
Tuesday, June 6, 2023 12:39 AM IST
കൊയിലാണ്ടി: കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ തീ വയ്ക്കാൻ ശ്രമിക്കവെ ഇതര സംസ്ഥാന യുവാവ് പിടിയിൽ. ഇന്നലെ വൈകുന്നേരം നാലോടെ ട്രെയിൻ കൊയിലാണ്ടി സ്റ്റേഷൻ വിട്ടപ്പോഴാണ് സംഭവം.
തീ കൊളുത്താൻ ശ്രമിക്കവെ ഇയാളെ യാത്രക്കാരും ആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടുകയായിരുന്നു.ഇയാളെ കോഴിക്കോട് ആർപിഎഫ് സ്റ്റേഷനിലേക്ക് എത്തിച്ചു ചോദ്യംചെയ്തു വരികയാണ്. പിടിയിലായ യുവാവ് മഹാരാഷ്ട്ര സ്വദേശിയാണെന്നാണു വിവരം. ഇയാൾക്ക് മാനസികവൈകല്യമുള്ളതായി സംശയിക്കുന്നു.