പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങള് ചുമത്തിയ കേസില് പോലീസ് നേരത്തേ കുറ്റപത്രം നല്കിയിരുന്നു. തന്നെ കുറ്റവിമുക്തയാക്കണമെന്നാവശ്യപ്പെട്ട് യുവതി നല്കിയ ഹര്ജി വിചാരണക്കോടതി തള്ളി. ഇതിനെതിരേ യുവതി നല്കിയ ഹര്ജി ജസ്റ്റീസ് ഡോ. കൗസര് എടപ്പഗത്താണു പരിഗണിച്ചത്.
ലൈംഗിക സംതൃപ്തിക്കായി കുട്ടികളെ ചൂഷണം ചെയ്തെന്നാരോപിച്ചുമള്ള കുറ്റങ്ങളാണ് ഹര്ജിക്കാരിക്കെതിരേ ചുമത്തിയിരുന്നത്. രണ്ടു മിനിറ്റ് ദൈര്ഘ്യമുള്ള വീഡിയോ സിംഗിള്ബെഞ്ചില് പ്രദര്ശിപ്പിച്ചിരുന്നു.
വീഡിയോയിലൂടെ ഹര്ജിക്കാരി പറയാനുദ്ദേശിച്ച കാര്യം അഭിനന്ദനാര്ഹമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലൈംഗിക ഉദ്ദേശ്യത്തോടെയാണ് ഹര്ജിക്കാരി ഇതു ചെയ്തതെന്നതിനു സൂചനപോലുമില്ല. പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങള് നിലനില്ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.