അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളുമായി സന്യസ്തരും
Tuesday, June 6, 2023 12:38 AM IST
കൊച്ചി: ട്രെയിൻ ദുരന്തമുണ്ടായ ബാലസോറിൽ രക്ഷാപ്രവർത്തകരായി വൈദികരും സന്യാസിനികളും. അപകടമുണ്ടായ ഉടൻ ബാലസോർ രൂപതയ്ക്കു കീഴിലുള്ള വിവിധ ആശുപത്രികളിലെ മെഡിക്കൽ സംഘങ്ങളും ആംബുലൻസുകളും സ്ഥലത്തെത്തിയിരുന്നു. മലയാളി സന്യാസിനിമാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ബാലസോറിലെ ജ്യോതി ആശുപത്രി ഉൾപ്പെടെ വിവിധ കത്തോലിക്കാ സന്യാസ സമൂഹങ്ങളുടെ ആതുരാലയങ്ങളിൽ സേവനം ചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും പരിക്കേറ്റവരെ പരിചരിക്കാനെത്തിയിരുന്നു. ബാലസോർ രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റി (ബിഎസ്എസ്) പരിക്കേറ്റവർക്കു മരുന്നുകളും ഭക്ഷണവും എത്തിച്ചു.
അപകടസ്ഥലത്തെ കാഴ്ചകൾ ഏറെ വേദനാജനകമായിരുന്നുവെന്ന് ബാലസോറിൽ സേവനം ചെയ്യുന്ന ജ്യോതി ആശുപത്രി മുൻ ഡയറക്ടറും മലയാളിയുമായ ഫാ. പോൾ കൂനംപറന്പത്ത് പറഞ്ഞു.