മലയാളം സർവകലാശാലാ വിസി: സർക്കാർ ഗവർണർക്ക് പാനൽ നൽകി
Saturday, June 3, 2023 1:52 AM IST
തിരുവനന്തപുരം: മലയാളം സർവകലാശാല താത്കാലിക വി.സിയ്ക്കായി സർക്കാർ ഗവർണർക്ക് പാനൽ നൽകി. പാനലിൽ എംജി സർവകലാശാലയിലെ ഡോ: രാധാകൃഷ്ണൻ, മലയാളം സർവകലാശാലയിലെ ഡോ.കൃഷ്ണൻ നമ്പൂതിരി, ഡോ. സുഷമ എന്നീ പ്രഫസർമാരുടെ പേരുകളാണ് ഉൾപ്പെടുത്തിയത്.ചാൻസലർ കൂടിയായ ഗവർണർ തലസ്ഥാനത്ത് മടങ്ങി വന്നതിനു ശേഷം മാത്രമേ വിസിയുടെ ചുമതല കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളൂ.