ടാറ്റ മെമ്മോറിയല്‍ സെന്ററിന് ഐസിഐസിഐ ബാങ്ക് 1200 കോടി രൂപ നല്‍കും
Saturday, June 3, 2023 1:52 AM IST
കൊച്ചി: രാജ്യത്തുടനീളം കാന്‍സര്‍ ചികിത്സയും ഗവേഷണ കേന്ദ്രങ്ങളും നടത്തുന്ന പ്രമുഖ സ്ഥാപനമായ ടാറ്റ മെമ്മോറിയല്‍ സെന്ററിന് (ടിഎംസി) ഐസിഐസിഐ ബാങ്ക് 1200 കോടി രൂപ സംഭാവന നല്‍കും.
ഒരു സ്ഥാപത്തില്‍നിന്നു ടിഎംസിക്കു ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയാണിത്.
കെട്ടിടങ്ങളും അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളും ഒരുക്കുന്നതിനാണ് ഫണ്ട് ചെലവഴിക്കുക.