മുഖ്യമന്ത്രിയെ കാണണമെങ്കിൽ പണം കൊടുക്കണമെന്നു പറയുന്നത് എന്ത് ഏർപ്പാടെന്നു ചെന്നിത്തല
Saturday, June 3, 2023 1:52 AM IST
തിരുവനന്തപുരം: അമേരിക്കയിൽ കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണണമെങ്കിൽ പണം കൊടുക്കണമെന്നു പറയുന്നത് എന്ത് ഏർപ്പാടാണെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ അടുത്ത് ഇരിക്കണമെങ്കിൽ പണം കൊടുക്കണമെന്ന് പറഞ്ഞാൽ അതിനർത്ഥമെന്താണെന്നു രമേശ് ചോദിച്ചു.
മുഖ്യമന്ത്രി നടത്തിയ വിദേശപര്യടനം കൊണ്ടോ ലോക കേരള സഭ കൊണ്ടോ പ്രയോജനമൊന്നുമുണ്ടായിട്ടില്ല. സ്പോണ്സർഷിപ് എന്നു പറയുന്നത് ഒരു ഓമനപ്പേരാണ്. ബക്കറ്റ് പിരിവിന്റെ പരിഷ്കൃത രൂപമാണിത്. ഇതെല്ലാം ധൂർത്തും അഴിമതിയുമാണെന്നും ചെന്നിത്തല ആരോപിച്ചു.