മിസിസ് വേൾഡ് ഗ്ലോബൽ ക്യൂൻ അവാർഡ് ഡോ. ഷംല ഹലീമയ്ക്ക്
Sunday, May 28, 2023 2:58 AM IST
തിരുവനന്തപുരം: മുംബൈയിൽ നടന്ന മിസിസ് വേൾഡ് ഗ്ലോബൽ ക്യൂൻ മത്സരത്തിൽ ഡോ. ഷംല ഹലീമ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.
ആലപ്പുഴ സ്വദേശിയായ ഡോ. ഷംല ഹലിമ കുടുംബത്തോടൊപ്പം ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളിൽനിന്നും എത്തിയ അന്‍പതോളം മത്സരാർഥികളെ മറികടന്നാണ് ഷംല അവാർഡ് നേടിയത്.
ഇന്ത്യൻ ക്ലാസിക്കൽ കാറ്റഗറിയുടെ കിരീടമാണ് ഷംലക്ക് ലഭിച്ചത്. ഐക്കോണിക്ക് ഐ വിന്നർ ബെസ്റ്റ് വുമണ്‍ എന്റർപ്രണർ 2023 അവാർഡിനോടൊപ്പം മികച്ച വനിതാ സംരംഭകയായും തെരഞ്ഞെടുക്കപ്പെട്ടു.
സ്ത്രീ ശക്തീകരണത്തിന് ഉൗന്നൽ നൽകിക്കൊണ്ടു നടന്ന മത്സരത്തിൽ ബംഗ്ലാദേശ്, കാനഡ, സിംഗപ്പൂർ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർഥികളും പങ്കെടുത്തിരുന്നു.