ദേശീയപാത വികസനം കെ. സുരേന്ദ്രന്റേത് ഇരട്ടത്താപ്പെന്ന് മന്ത്രി
Wednesday, March 29, 2023 12:42 AM IST
തിരുവനന്തപുരം : ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ നിലപാടുകൾ ഇരട്ടത്താപ്പാണെന്നു മന്ത്രി പി.എ .മുഹമ്മദ് റിയാസ്. ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാരിനെ ആക്ഷേപിക്കാനാണു സുരേന്ദ്രൻ ശ്രമിക്കുന്നത്.
എല്ലാവരെയും ചേർത്തുനിർത്തി ദേശീയപാത വികസനം പൂർത്തീകരിക്കാനാണു സർക്കാർ ശ്രമിക്കുന്നത്. ദേശീയപാത 66 കേരളത്തിനു നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണു പദ്ധതിക്കു ജീവൻ വച്ചതെന്നും മന്ത്രി മുഹമ്മദ് റിയാസ് പത്രസമ്മേളനത്തിൽ പറഞ്ഞു.