കൊച്ചി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു
കൊച്ചി വിമാനത്താവളത്തിൽ    ഹെലികോപ്റ്റർ  തകർന്നുവീണു
Monday, March 27, 2023 1:32 AM IST
നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ‌്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ഹെ​​ലി​​കോ​​പ്റ്റ​​ർ ത​​ക​​ർ​​ന്നു​​വീ​​ണു. പ്ര​​ധാ​​ന റ​​ൺ​​വേ​​യി​​ൽനി​​ന്ന് അ​​ഞ്ചു മീ​​റ്റ​​ർ അ​​ക​​ല​​ത്തി​​ലാ​​ണ് ഹെ​​ലി​​കോ​​പ്റ്റ​​ർ മൂ​​ക്കു​​കു​​ത്തി വീ​​ണ​​ത്. പ​​രി​​ക്കേ​​റ്റ പൈ​​ല​​റ്റ് സു​​നി​​ൽ ലോ​​ട്‌ല​​യെ (26) അ​​ങ്ക​​മാ​​ലി ലി​​റ്റി​​ൽ ഫ്ള​​വ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഹെ​​ലി​​കോ​​പ്റ്റ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റു ര​​ണ്ടു​​പേ​​ർ പ​​രി​​ക്കി​​ല്ലാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു. തീ​​പി​​ടി​​ത്തം ഉ​​ണ്ടാ​​കാ​​തി​​രു​​ന്ന​​തി​​നാ​​ലാ​​ണ് വ​​ൻ അ​​ത്യാ​​ഹി​​തം ഒ​​ഴി​​വാ​​യ​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12.25 നാ​​യി​​രു​​ന്നു സം​​ഭ​​വം. അ​​പ​​ക​​ട​​ത്തെത്തു​​ട​​ർ​​ന്ന് നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ വി​​മാ​​ന സ​​ർ​​വീ​​സു​​ക​​ൾ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 വ​​രെ നി​​ർ​​ത്തി​​വ​​ച്ചു. പ​​രി​​ശീ​​ല​​നപ്പ​​റ​​ക്ക​​ലി​​നി​​ട​​യി​​ൽ നി​​യ​​ന്ത്ര​​ണം വി​​ട്ടാ​​ണ് ഹെ​​ലി​​കോ​​പ്റ്റ​​ർ വീ​​ണ​​തെ​​ന്ന് പ​​റ​​യു​​ന്നു.കോ​​സ്റ്റ് ഗാ​​ർ​​ഡി​​ന്‍റെ ക​​ല്ല​​യം ഹ​​ബ്ബിൽനി​​ന്നു പ​​റ​​ന്നു​​യ​​ർ​​ന്ന എ​​എ​​ൽ​​എ​​ച്ച് ധ്രുവ് മാ​​ർ​​ക്ക് മൂ​​ന്ന് വി​​മാ​​ന​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. വി​​മാ​​ന​​ത്തി​​ന്‍റെ റോ​​ട്ട​​റു​​ക​​ൾ​​ക്കും എ​​യ​​ർ​​ഫ്രെ​​യി​​മി​​നും കേ​​ടു​​പാ​​ടു​​ക​​ൾ സം​​ഭ​​വി​​ച്ചു.

അ​​പ​​ക​​ട​​കാ​​ര​​ണം അ​​ന്വേ​​ഷി​​ക്കാ​​ൻ ഇ​​ന്ത്യ​​ൻ കോ​​സ്റ്റ് ഗാ​​ർ​​ഡ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ടി​​ട്ടു​​ണ്ട്. ക്രെ​​യി​​ൻ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ഹെ​​ലി​​കോ​​പ്റ്റ​​ർ ഉ​​യ​​ർ​​ത്തിമാ​​റ്റി​​യ​​ത് . അ​​തി​​നു​​ശേ​​ഷം അ​​ഗ്നിസു​​ര​​ക്ഷാ സേ​​ന റ​​ൺ​​വേ ശു​​ചീ​​ക​​രി​​ച്ചു. സി​​യാ​​ൽ അ​​ഗ്നി സു​​ര​​ക്ഷാ വി​​ഭാ​​ഗം മി​​നി​​ട്ടു​​ക​​ൾ​​ക്കകം സ്ഥ​​ല​​ത്തെ​​ത്തി​​യാ​​ണ് ഹെ​​ലി​​കോ​​പ്റ്റ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന മൂ​​വ​​രെ​​യും ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത്.


വി​​മാ​​ന​​സ​​ർ​​വീ​​സു​​ക​​ൾ നി​​ർ​​ത്തി​​വ​​ച്ച​​തി​​നു​​ പു​​റ​​മെ, മ​​റ്റു പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും ക​​ർ​​ശ​​ന​​മാ​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. സാ​​ങ്കേ​​തി​​ക പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കു ശേ​​ഷ​​മാ​​ണ് വി​​മാ​​ന​​സ​​ർ​​വീ​​സു​​ക​​ൾ​​ക്ക് അ​​നു​​വാ​​ദം ന​​ൽ​​കി​​യ​​ത്.

കോ​​സ്റ്റ് ഗാ​​ർ​​ഡ് വി​​ശ​​ദീ​​ക​​ര​​ണം

എ​​ല്ലാ​​വി​​ധ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളും പ​​രി​​ശോ​​ധ​​ന​​യും പൂ​​ർ​​ത്തി​​യാ​​ക്കി​​യാ​​ണ് ഹെ​​ലി​​കോ​​പ്റ്റ​​ർ പ​​റ​​ന്നു​​യ​​ർന്ന​തെന്ന് കോ​​സ്റ്റ് ഗാ​​ർ​​ഡി​​ന്‍റെ ഡ​​ൽ​​ഹി ആ​​സ്ഥാ​​ന​​ത്തു​​നി​​ന്ന് അറിയിച്ചു. വി​​പു​​ല​​വും തൃ​​പ്തി​​ക​​ര​​വു​​മാ​​യ ഗ്രൗ​​ണ്ട് ട്ര​​യ​​ലു​​ക​​ൾ ന​​ട​​ത്തി​​യി​​രു​​ന്നു.

പ​​റ​​ക്ക​​ലി​​നി​​ട​​യി​​ൽ നി​​യ​​ന്ത്ര​​ണം നഷ്ടപ്പെട്ട ഹെ​​ലി​​കോ​​പ്റ്റ​​റി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന മൂ​​ന്നു​​പേ​​രെ ര​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി പൈലറ്റ് ലാ​​ൻ​​ഡിം​​ഗ് സാ​​ധ്യ​​മാ​​യ പ​​രി​​ധി​​വ​​രെ ദീ​​ർ​​ഘി​​പ്പി​​ച്ചു. പിന്നീട് ഹെലി കോപ്റ്റർ പ്ര​​ധാ​​ന റ​​ൺ​​വേ​​യു​​ടെ ഇ​​ട​​തു​​വ​​ശ​​ത്തേ​​ക്ക് ഇ​​ടി​​ച്ചു​​ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.