"കിക്കൗട്ട് 'ബോധവത്കരണ സന്ദേശയാത്ര സമാപനം നാളെ
Sunday, January 29, 2023 12:40 AM IST
തൃ​ശൂ​ര്‍: "മ​യ​ക്കു​മ​രു​ന്നി​ല്‍ മ​രു​ന്നി​ല്ല, മ​ര​ണ​മാ​ണ്'എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ദീ​പി​ക​യും ദീ​പി​ക ബാ​ല​സ​ഖ്യ​വും ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​നും ചേ​ര്‍ന്ന് സം​ഘ​ടി​പ്പി​ച്ച അ​ഖി​ല കേ​ര​ള ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​യാ​ത്ര- കി​ക്കൗ​ട്ട് സ​മാ​പ​നം നാ​ളെ തൃ​ശൂ​രി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തും.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ല​ഹ​രിവി​രു​ദ്ധ റാ​ലി നാ​ളെ രാ​വി​ലെ 10ന് ​തൃ​ശൂ​ര്‍ സെ​ന്‍റ് ക്ലെ​യേ​ഴ്‌​സ് ഹൈ​സ്‌​ക്കൂളി​ല്‍ നി​ന്നാ​രം​ഭി​ച്ച് സ​മ്മേ​ള​ന വേ​ദി​യാ​യ ചെ​മ്പൂ​ക്കാ​വ് ഹോ​ളി ഫാ​മി​ലി സ്‌​കൂ​ളി​ല്‍ എ​ത്തും. ജി​ല്ലാ ക​ള​ക്ട​ര്‍ ഹ​രി​ത വി. ​കു​മാ​ര്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. ച​ട​ങ്ങി​ല്‍ അ​തി​രൂ​പ​ത സ​ഹാ​യമെ​ത്രാ​ന്‍ മാ​ര്‍ ടോ​ണി നീ​ല​ങ്കാ​വി​ല്‍ സ​ന്ദേ​ശം ന​ല്‍കും.


11ന് ​ചെ​മ്പൂ​ക്കാ​വ് ഹോ​ളി ഫാ​മി​ലി സ്‌​കൂ​ളി​ല്‍ സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി കെ. ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ഒ​ലീ​വി​യ ഫൗ​ണ്ടേ​ഷ​ന്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ.​ടി. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജാ​ഥ ക്യാ​പ്റ്റ​നും ഡി​സി​എ​ല്‍ ദേ​ശീ​യ ഡ​യ​റ​ക്ട​റു​മാ​യ കൊ​ച്ചേ​ട്ട​ന്‍ ഫാ. ​റോ​യി ക​ണ്ണ​ന്‍ചി​റ സി​എം​ഐ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.