ബിഷപ്പിനെതിരേ കേസെടുത്ത നടപടിപ്രതിഷേധാർഹം: രമേശ് ചെന്നിത്തല
Monday, November 28, 2022 2:15 AM IST
തിരുവനന്തപുരം: ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് നെറ്റോയ്ക്കും സഹായ മെത്രാൻ അടക്കമുള്ള വൈദികർക്കുമെതിരേ കേസെടുത്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പോലീസ് നടപടി പുനഃപരിശോധിക്കണമെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സർക്കാരിന്റെ നടപടി ഇരട്ടത്താപ്പാണ്. കോർപറേഷൻ കത്ത് വിവാദത്തിൽ ഗുഢാലോചന നടത്തിട്ടും മേയർക്കെതിരെയും സിപിഎം ജില്ലാ സെക്രട്ടറി ആനവൂർ നാഗപ്പനെതിരെയും കേസെടുക്കാത്ത സർക്കാർ നിരപരാധികളായ, സംഭവസ്ഥലത്തില്ലാത്ത ബിഷപിനെതിരെ കേസെടുത്തത് ഇരട്ടത്താപ്പാണ്. പോലീസ് നീതിപൂർവം പെരുമാറണമെന്നും ഇടതുപക്ഷത്തിന്റെ ചട്ടുകമായി മാറരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.