ഫുട്ബോള്‍ "വിടാതെ’ കൂടുതല്‍ മതനേതാക്കള്‍
Sunday, November 27, 2022 12:21 AM IST
കോഴിക്കോട്: സമസ്തയ്ക്കു പിന്നാലെ ഫുട്ബോള്‍ ആവേശത്തിനെതിരേ പ്രചാരണവുമായി കൂടുതല്‍ മതനേതാക്കള്‍ രംഗത്ത്.
ഫുട്ബോള്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി സമസ്ത എപി വിഭാഗം രംഗത്തെത്തി. ഇതിനെ എതിര്‍ക്കാന്‍ മതനേതൃത്വം രംഗത്തുവരണമെന്ന് എസ്വൈഎസ് നേതാവ് പേരോട് അബ്ദുറഹ്മാന് സഖാഫി ആവശ്യപ്പെട്ടു. അതിനിടെ ഫുട്ബോള്‍ ലഹരി ഇസ്ലാമികവിരുദ്ധമാണെന്ന് സലഫി പ്രഭാഷകന്‍ അബ്ദുല്‍ മുഹ്സിന് ഐദീദ് പറഞ്ഞു.
ഫുട്ബോളിന്റെയും ക്രിക്കറ്റിന്റെയും പേരില്‍ യുവാക്കള്‍ അവരുടെ ജീവതത്തിന്റെ പ്രധാനപ്പെട്ട ഭാഗം നശിപ്പിക്കുമ്പോള്‍ അത് തിരുത്താന്‍ പോലും ആളുകള്‍ക്ക് ധൈര്യമില്ലാതായിരിക്കുന്നുവെന്നായിരുന്നു മുഹ്സിന് ഐദീദിന്റെ പരാമര്‍ശം.