നഴ്സുമാർക്ക് ഐഎച്ച്എൻഎ ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം
Monday, October 3, 2022 2:06 AM IST
തിരുവനന്തപുരം: കോവിഡ് കാലത്ത് ആരോഗ്യ മേഖലയിൽ ശ്രദ്ധേയമായ സേവനമനുഷ്ഠിച്ച നഴ്സുമാരെ ആദരിക്കുന്നതിനായി ഓസ്ട്രേലിയയിലെ പ്രമുഖ നഴ്സിംഗ് ഗ്രൂപ്പായ ഐഎച്ച്എൻഎയുടെ നേതൃത്വത്തിൽ 25 മലയാളി നഴ്സുമാർക്ക് 25 ലക്ഷം രൂപയുടെ ഐഎച്ച്എൻഎ ഗ്ലോബൽ ലീഡർഷിപ്പ് പുരസ്കാരം നൽകുന്നു.
കോവിഡ് കാലത്ത് മികവ് തെളിയിച്ച നഴ്സുമാർക്കു നൽകുന്ന അവാർഡിനായി എന്ന ലിങ്ക് വഴി അപേക്ഷ നൽകാം. നഴ്സുമാർക്കു സ്വന്തമായോ മറ്റുള്ളവർക്ക് ഇവരുടെ സേവനത്തെ മുൻനിർത്തി നാമനിർദേശം ചെയ്യുകയോ ചെയ്യാം. അപേക്ഷ പരിഗണിക്കുന്ന പ്രത്യേക ജൂറിയാണ് ഓരോ രാജ്യത്തുനിന്നുമുള്ള അഞ്ചു വീതം നഴ്സുമാരെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തി അവാർഡിനായി തെരഞ്ഞെടുക്കുന്നത്.