ഡയറ്റുകളിൽ അധ്യാപകരുടെ 150 ഒഴിവുകൾ
Wednesday, July 6, 2022 12:43 AM IST
തിരുവനന്തപുരം: ഡയറ്റുകളിൽ അധ്യാപകരുടെ 150 ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തതായി മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.
ലക്ചറർ ഒഴിവുകളിൽ 50 ശതമാനം നേരിട്ടും ബാക്കി തസ്തികമാറ്റം വഴിയുമാണു നടത്തുന്നത്. എസ്സിഇആർടിയിൽ ഡപ്യൂട്ടേഷൻ, കരാർ, ദിവസവേതനം അടിസ്ഥാനത്തിലാണ് അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുന്നത്.
ഈ നിയമനങ്ങൾ പിഎസ്സിക്കു വിടുന്നതു പരിശോധിക്കും. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ നാല് ബിഎഡ് ട്രെയിനിംഗ് കോളജുകളിൽ പിഎസ്സി വഴി ബൈ ട്രാൻസ്ഫർ നിയമനവും നേരിട്ടുള്ള നിയമനവും നടത്തുന്നുണ്ട്.
25 ഗവണ്മെന്റ് അധ്യാപക പരിശീലനകേന്ദ്രങ്ങളിൽ മാത്രം 115 അധ്യാപക തസ്തികകളുണ്ടെന്നും ഇതിലേക്കുള്ള നിയമനം പിഎസ്സിയാണു നടത്തുന്നതെന്നും എ.എൻ. ഷംസീറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.