മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കമ്മീഷൻ ചുമതലയേറ്റു
Friday, July 1, 2022 10:58 PM IST
തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന്റെ അധ്യക്ഷനും അംഗങ്ങളും ചുമതലയേറ്റു.
കേരള ഹൈ കോടതി മുൻ ജഡ്ജി ജസ്റ്റീസ് (റിട്ട) സി. എൻ. രാമചന്ദ്രൻ നായർ ചെയർമാനും അഡ്വ. മാണി വിതയത്തിൽ, ജി. രതികുമാർ എന്നിവർ കമ്മീഷൻ മെമ്പർമാരുമാണ് ചുമതലയേറ്റത്. . മുന്നാക്ക വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന എല്ലാവരെയും വിശ്വാസത്തിലെടുത്തു മാത്രമേ കമ്മീഷൻ പ്രവർത്തിക്കും എന്നും സംവരണേതര വിഭാഗക്കാരുടെ ഉന്നമനത്തിനായി പ്രായോഗികമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും ചെയർമാനും അംഗങ്ങളും വ്യക്തമാക്കി.