കോട്ടയം-ബംഗളൂരു സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു ; പത്തുപേർക്ക് പരിക്ക്
Thursday, June 30, 2022 12:14 AM IST
കോട്ടയം: കോട്ടയത്തുനിന്നും ബംഗളൂരുവിലേക്കുപോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരുവിനുസമീപം അപകടത്തിൽപ്പെട്ടു. ഇന്നലെ പുലർച്ചെ അഞ്ചോടെ നഞ്ചൻഗോഡിനു സമീപമാണ് അപകടമുണ്ടായത്.
ഡിവൈഡറിൽ തട്ടി ബസ് റോഡിലേക്കു മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ 10 യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു.
ബസിന്റെ ഡ്രൈവർമാരായ കരുനാഗപ്പള്ളി സ്വദേശികളായ ജൂബിനും അൻസിലിനും നട്ടെല്ലിനു പരിക്കുണ്ട്. ഇവരെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണു പ്രാഥമിക വിവരം. ചൊവ്വാഴ്ച വൈകുന്നേരം 5.30നു കോട്ടയത്തുനിന്നും ബംഗളൂരുവിലേക്ക് പോയതാണ് സ്വിഫ്റ്റ് ബസ്. സുൽത്താൻ ബത്തേരി ഡിപ്പോയിൽനിന്നു കെഎസ്ആർടിസി ഉദ്യോഗസ്ഥർ അപകട സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.