‘അധ്യാപകര്‍ വ്യത്യസ്തതകളെ തിരിച്ചറിയണം’
Sunday, May 29, 2022 12:59 AM IST
കൊച്ചി: അധ്യാപകര്‍ ഐക്യവും കൂട്ടായ്മയും വളര്‍ത്തണമെന്നും ഇതു തകരുമ്പോള്‍ സംഘടനാ ശക്തി കുറയുമെന്നും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍.
അതുകൊണ്ട് വ്യത്യസ്തതകള്‍ തിരിച്ചറിഞ്ഞ് അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ കഴിയണം. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കലൂർ റിന്യൂവൽ സെന്ററിൽ നടന്ന മധ്യമേഖലാ നേതൃത്വ ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയാണ് മുഖ്യ സന്ദേശം നല്കി.