തൃക്കാക്കരയില്‍ യുഡിഎഫ് ജയിക്കുമെന്നു മുഖ്യമന്ത്രിക്കും ഉറപ്പ്: വി.ഡി. സതീശന്
Sunday, May 22, 2022 2:29 AM IST
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്നു മുഖ്യമന്ത്രിക്കും ഉറപ്പാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. തൃക്കാക്കരയില്‍ ഒരാഴ്ച നിന്നപ്പോഴേ മുഖ്യമന്ത്രിക്കു കാര്യം ബോധ്യപ്പെട്ടു. യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നു മനസിലായതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പുഫലം ഭരണത്തിന്റെ വിലയിരുത്തലാകുമെന്നു മുഖ്യമന്ത്രി പറയാത്തതെന്നും സതീശൻ പറഞ്ഞു.
പി.ടി. തോമസ് ജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് ഉമ തോമസ് വിജയിക്കും. ജാതിയും മതവും നോക്കിയാണു മന്ത്രിമാര്‍ വോട്ട് പിടിക്കാന്‍ പോകുന്നതെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. കെപിസിസി അധ്യക്ഷനെതിരെ കേസെടുത്തത് എതിരായി മാറിയെന്നു മനസിലായതുകൊണ്ടാണ് സര്‍ക്കാര്‍ പിന്നാക്കം പോയത്. പി.സി. ജോര്‍ജിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നുന് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. ഭരിക്കാന്‍ കഴിയില്ലെന്ന് പറയുന്നതാണ് ഇതിനേക്കാള്‍ ഉത്തമമെന്നും സതീശന് മാധ്യമങ്ങളോടു പറഞ്ഞു.