മൊഫിയയുടെ മരണം: കുറ്റപത്രം സമർപ്പിച്ചു
Wednesday, January 19, 2022 1:19 AM IST
ആലുവ: ഭർതൃവീട്ടുകാർക്കെതിരെയും സർക്കിൾ ഇൻസ്പെക്ടർക്കെതിരെയും കുറിപ്പെഴുതി വച്ച് നിയമ വിദ്യാർഥിനിയായ ആലുവ സ്വദേശിനി മൊഫിയ പർവീൺ (21) ആത്മഹത്യചെയ്ത സംഭവത്തിൽ അന്വേഷണ സംഘം ആലുവ ജുഡീഷൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ഒന്ന് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ നവംബർ 22നായിരുന്നു മൊഫിയയുടെ മരണം.
മൊഫിയയുടെ ഭർത്താവ് മുഹമ്മദ് സുഹൈൽ (27), ഭർതൃമാതാവ് റുഖിയ (55), ഭർതൃപിതാവ് യൂസഫ് (63) എന്നിവരാണ് പ്രതികൾ.