തലശേരി ഇന്ദിരാഗാന്ധി ആശുപത്രി ഭരണം കോൺഗ്രസ് പിടിച്ചടക്കി
Monday, December 6, 2021 12:55 AM IST
തലശേരി: തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ ആശുപത്രി ഭരണം യുഡിഎഫ് പാനൽ സ്വന്തമാക്കി. ആശുപത്രി പ്രസിഡന്റ് മന്പറം ദിവാകരൻ ഉൾപ്പെടെയുള്ളവർ മത്സരിച്ച പാനൽ പൂർണമായും പരാജയപ്പെട്ടു. നേരത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വം നിർദേശിച്ചവരെ പാനലിൽ ഉൾപ്പെടുത്താൻ മന്പറം ദിവാകരൻ തയാറാകാത്തതിനെ തുടർന്നായിരുന്നു യുഡിഎഫ് പാനൽ തയാറാക്കി മത്സരരംഗത്തിറങ്ങിയത്. പിന്നീട് മന്പറം ദിവാകരനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. കനത്ത പോലീസ് കാവലിലായിരുന്നു വോട്ടെടുപ്പ് നടന്നത്.
ഇന്ന് രാവിലെ 11 ന് പുതിയ ഭരണസമിതിയുടെആദ്യ ഡയറക്ടർ ബോർഡ് യോഗവും ഉച്ച കഴിഞ്ഞ് രണ്ടിന് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കും. സുധാകര പക്ഷത്തെ പ്രമുഖ നേതാവായ കെ.പി. സാജു പ്രസിഡന്റാകാനാണ് സാധ്യത.