പിരിച്ചുവിടലിനെതിരേ സൂചനാ പണിമുടക്ക്
Wednesday, June 23, 2021 12:08 AM IST
കൊച്ചി: ടാറ്റാ കമ്പനിയുടെ കണ്ണന് ദേവന് തേയില, ടാറ്റ സാള്‍ട്ട്, ടാറ്റ കോഫി എന്നിവയുടെ കേരളത്തിലെ 67 മൊത്ത വിതരണക്കാരെ ഏകപക്ഷീയമായി പിരിച്ചുവിട്ടതിനെതിരേ ഓള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് നാളെ സൂചനാ പണിമുടക്ക് നടത്തും.
സംഘടനയില്‍ അംഗങ്ങളായ 5000ത്തോളം മൊത്തവിതരണക്കാര്‍ തങ്ങളുടെ 8000ത്തിധികം വരുന്ന വിതരണ വാഹനങ്ങള്‍ നിരത്തിലിറക്കില്ല. ഒപ്പം സംസ്ഥാനത്തുടനീളം 800ഓളം കേന്ദ്രങ്ങളില്‍ പ്രകടനവും പ്രതിഷേധയോഗവും നടത്തും.
സമരത്തിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.