പരീക്ഷ മാറ്റിവച്ചതു മൂലം ഡിഎൽഎഡ് വിദ്യാർഥികളുടെ ഭാവി അവതാളത്തിൽ
Tuesday, June 15, 2021 12:42 AM IST
മുക്കം: മാർച്ചിൽ നടക്കേണ്ട പരീക്ഷ ജൂലൈയിലേക്കു മാറ്റിവച്ചതു മൂലം കേരളത്തിലെ ഡിഎൽഎഡ് (ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ) അവസാന വർഷ വിദ്യാർഥികളുടെ ഭാവി അവതാളത്തിൽ.
പരീക്ഷ മാറ്റിവച്ചതുമൂലം പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിൽ അധ്യാപകരായി ജോലിയിൽ പ്രവേശിക്കാനോ ഉപരിപഠനത്തിന് അപേക്ഷിക്കാനോ ഇവർക്കു കഴിയില്ല. ഒരു വർഷം നഷ്ടപ്പെടും. കോവിഡ് മൂലം ശരിയായ രീതിയിൽ അധ്യാപക പരിശീലനങ്ങളും ക്ലാസുകളും ലഭിക്കാതിരുന്ന ഇവർ അവസാന സെമസ്റ്റർ പരീക്ഷ കൂടി മാറ്റിവച്ചതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പരീക്ഷ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഒന്നാം സെമസ്റ്റർ വിദ്യാർഥികളുടെ കാൻഡിഡേറ്റ് രജിസ്ട്രേഷൻ ജൂലൈ ഏഴുവരെ നീട്ടിയ സാഹചര്യത്തിൽ അവസാന സെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷ രജിസ്ട്രേഷനും നീട്ടിവച്ചിരിക്കുകയാണ്. ഈ രീതിയിൽ പരീക്ഷ മാറ്റിവയ്ക്കുന്നതിനെതിരെ പ്രതിഷേധവും ശക്തമാണ്.