കേരള മാരിടൈം ബോര്‍ഡിലെ നിയമനങ്ങള്‍: ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
Tuesday, May 18, 2021 12:22 AM IST
കൊച്ചി: കേരള മാരിടൈം ബോര്‍ഡിലെ സിഇഒ, കണ്ട്രോളര് ഓഫ് ഫിനാന്‍സ് ആന്‍ഡ് ഓഡിറ്റ് എന്നിവരുടെ നിയമനങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേരള മാരിടൈം ബോര്‍ഡ് അംഗം എം.കെ. ഉത്തമന് നല്കിയ ഹര്‍ജിയില്‍ ബോര്‍ഡിന്റെ മേല്‍നോട്ടവും നിര്‍ദേശങ്ങളും അനുസരിച്ച് ഇവര്‍ പ്രവര്‍ത്തിക്കണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
കേരളത്തിലെ 17 ചെറു തുറമുഖങ്ങളുടെ ഭരണത്തിനാണ് കേരള മാരിടൈം ബോര്‍ഡിനു രൂപം നല്‍കിയത്. സിഇഒ, കണ്ട്രോളര് ഓഫ് ഫിനാന്‍സ് എന്നിവരെ നിയമിക്കാന്‍ കേരള മാരിടൈം ബോര്‍ഡ് നിയമപ്രകാരം അധികാരം ബോര്‍ഡിനാണ്.
ഇതു മറികടന്ന് കണ്ട്രോളര് ഓഫ് ഫിനാന്‍സായി എ. നൗഷാദിനെയും, സിഇഒയായി ടി.പി. സലിം കുമാറിനെയും സര്‍ക്കാര്‍ നിയമിച്ചെന്നും ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ ഇവര്‍ പാലിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.