ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയിൽ
Thursday, April 22, 2021 12:08 AM IST
ഏലൂർ: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന കണ്ണൂർ ആറളം സ്വദേശിയായ പ്രതിയെ ഏലൂർ ഫാക്ട് ജംഗ്ഷനിലെ ഹോട്ടലിൽനിന്നു കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തു.
2017ൽ കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിലെ പ്രതി അനീഷ് (34) ആണ് അറസ്റ്റിലായത്. രണ്ടു മാസമായി ഏലൂരിലെ ഹോട്ടലിൽ ജോലി ചെയ്തു വരുകയായിരുന്നു. ഹോട്ടലുടമയ്ക്ക് ഇയാളെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. പ്രതിയെ പോലീസ് കോഴിക്കോട്ടേക്ക് കൊണ്ടുപോയി.