നന്തനാർ സാഹിത്യ പുരസ്കാരം യു.കെ. കുമാരനും ടി.കെ. ശങ്കരനാരായണനും
Wednesday, April 21, 2021 12:11 AM IST
പെരിന്തൽമണ്ണ: വള്ളുവനാടൻ സാംസ്കാരിക വേദി അങ്ങാടിപ്പുറം സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ നന്തനാർ സാഹിത്യ പുരസ്കാരത്തിനു എഴുത്തുകാരായ യു.കെ. കുമാരനും (കഥ പറയുന്ന കണാരൻ കുട്ടി) ടി.കെ. ശങ്കരനാരായണനും (കിച്ചുവിന്റെ ഉപനയനം) അർഹരായി. പുരസ്കാരത്തുകയായ പതിനയ്യായിരം രൂപ ഇരുവർക്കും തുല്യമായി വീതിക്കും. ഇത്തവണ ബാലസാഹിത്യ കൃതികളാണ് പുരസ്കാരത്തിനു പരിഗണിച്ചത്.
ഡോ. പി. ഗീത, ഡോ.എൻ.പി. വിജയകൃഷ്ണൻ, പി.എസ്. വിജയകുമാർ എന്നിവരാണ് അവാർഡ് നിർണയിച്ചത്.