സ്പെഷൽ റൂൾ ഭേദഗതി ചെയ്യണം: കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് ഫ്രണ്ട്
Tuesday, March 9, 2021 12:28 AM IST
പാലാ: പ്രിൻസിപ്പൽ തസ്തിക ഹയർ സെക്കൻഡറി അധ്യാപകർക്ക് മാത്രമായി നിജപ്പെടുത്തി ഹയർസെക്കൻഡറി സ്പെഷൽ റൂൾ ഭേദഗതി ചെയ്യണമെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
നിലവിൽ മറ്റു തസ്തികയിലുള്ളവർക്ക് പ്രിൻസിപ്പൽ പ്രമോഷൻ ലഭിക്കുന്നത് ഹയർ സെക്കൻഡറി അധ്യാപകരുടെ ഏക പ്രമോഷൻ സാധ്യത നഷ്ടപ്പെടുന്നതായി യോഗം കുറ്റപ്പെടുത്തി.
കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. നോയൽ മാത്യൂസ് അധ്യക്ഷത വഹിച്ചു. സാജു മാന്തോട്ടം, ബൈബി തോമസ്, ബോസ്മോൻ ജോസഫ്, നെൽസണ്‍ ഡാന്റെ, ആമോദ് മാത്യു, റെജി ജെ. ജോണ്‍ തുടങ്ങിയവർ പ്രസംഗിച്ചു. റെജി തോമസ്, നോബിൾ തോമസ്, സി.എൻ. വിഷ്ണുകുമാർ, മാനുവൽ ഫിലിപ്പ്, മാത്തുകുട്ടി ജോസഫ്, റെജി മാത്യു, സജി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.