മെട്രോയിലെ ജനകീയയാത്ര: ചെന്നിത്തല ജാമ്യമെടുത്തു
Sunday, February 28, 2021 12:09 AM IST
കൊച്ചി: മെട്രോയില്‍ ചട്ടങ്ങള്‍ ലംഘിച്ചു ജനകീയയാത്ര നടത്തിയെന്ന കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാക്കളായ എം.എം. ഹസന്, ആര്യാടന് മുഹമ്മദ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആലുവ എംഎല്‍എ അന്‍വര്‍ സാദത്തും ഇതേ കേസില്‍ നേരത്തെ കോടതിയില്‍ ഹാജരായിരുന്നു.