ആരെയും ആക്ഷേപിച്ചിട്ടില്ലെന്നു കെ. കുഞ്ഞിരാമൻ
Tuesday, January 19, 2021 12:44 AM IST
തിരുവനന്തപുരം: വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിംഗ് ഓഫീസറടക്കം ഒരാളെയും ആക്ഷേപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നു കെ. കുഞ്ഞിരാമൻ എംഎൽഎ നിയമസഭയിൽ മറുപടിയായി അറിയിച്ചു. വോട്ട് ചെയ്യാനെത്തിയപ്പോൾ, ക്യൂവിൽ നിൽക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ പ്രിസൈഡിംഗ് ഓഫീസർ പരിശോധിക്കുന്നതു കണ്ടു. സാർ കസേരയിൽ പോയിരുന്നു സാറിന്റെ ജോലി ചെയ്യാൻ മാത്രമാണ് ആവശ്യപ്പെട്ടത്. ഇക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തു.