സർക്കാർ ജീവനക്കാരുടെ ശന്പള പരിഷ്കരണം ഏപ്രിൽ മുതൽ; മെഡി സെപ് പദ്ധതി ഏപ്രിൽ ഒന്നുമുതൽ
Saturday, January 16, 2021 1:02 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പളവും പെൻഷനും ഏപ്രിൽ മുതൽ പരിഷ്കരിച്ച് ഉത്തരവിറക്കുമെന്നു ബജറ്റ് പ്രഖ്യാപനം. ജീവനക്കാരുടെ ശന്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് ഈ മാസം അവസാനം ലഭിക്കും. കഴിഞ്ഞ ശന്പള പരിഷ്കരണത്തിലെന്ന പോലെ ശന്പള കുടിശിക മൂന്നു ഗഡുക്കളായി പിന്നീടു നൽകും.
ഡിഎയുടെ രണ്ടു ഗഡുക്കൾ ജീവനക്കാർക്ക് കുടിശികയുണ്ട്. ഏപ്രിൽ മുതൽ ഒരു ഗഡു അനുവദിക്കും. രണ്ടാമത്തെ ഗഡു ഒക്ടോബറിലും. കുടിശിക പിഎഫിൽ ലയിപ്പിക്കും. ജീവനക്കാരുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് ഏപ്രിൽ മുതൽ നടപ്പാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു.