ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ അവകാശലംഘന നോട്ടീസ്
Saturday, November 28, 2020 12:36 AM IST
തിരുവനന്തപുരം: ചോർത്തി കിഫ്ബിക്കു നൽകിയ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ്കുമാർ സിംഗിനെതിരേ കെ.എസ്. ശബരീനാഥൻ എംഎൽഎ അവകാശലംഘനത്തിനു നോട്ടീസ് നൽകി.
ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കു ലഭിച്ച റിപ്പോർട്ട് ഗവർണർക്കയച്ച് അദ്ദേഹ ത്തിന്റെ അനുമതിയോടുകൂടി സഭയുടെ മേശപ്പുറത്ത് വയ്ക്കുക എന്നതായിരുന്നു സ്വീകരിക്കേണ്ട നടപടിക്രമം.
അതിനു പകരം റിപ്പോർട്ടിലെ കിഫ്ബിയെ സംബന്ധിക്കുന്ന ഭാഗം പകർപ്പെടുത്ത് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി കിഫ്ബി സിഇഒയ്ക്ക് അയച്ചു കൊടുത്തതായി ഒരു ചാനലിൽ ധനകാര്യമന്ത്രി തോമസ് ഐസക് തന്നെ വെളിപ്പെടുത്തിയിരുന്നു.
മന്ത്രിയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ള വിഷയമാണെന്നു ശബരീനാഥൻ എംഎൽഎ നോട്ടീസിൽ പറയുന്നു.