ഇഡബ്ല്യുഎസ് സംവരണം: സാക്ഷ്യപത്രം നല്‍കണം
Wednesday, November 25, 2020 10:58 PM IST
കൊച്ചി: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും 10 ശതമാനം സംവരണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
അതുപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (ഇഡബ്ല്യുഎസ്) തൊഴിലിനായി 10 ശതമാനം സംവരണം ലഭിക്കുന്നതിനായി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്നു തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറില്‍ താഴെയല്ലാത്ത റവന്യൂ അധികാരി നല്കുന്ന സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് തഹസില്‍ദാരില്‍ താഴെയല്ലാത്ത റവന്യൂ അധികാരിയില്‍ നിന്നും ലഭ്യമാക്കിയ സാക്ഷ്യപത്രവും രജിസ്ട്രേഷന് രേഖകളില്‍ ചേര്‍ക്കണം.
സാക്ഷ്യപത്രം ഹാജരാക്കുന്നവര്‍ക്ക് മാത്രമേ ഇഡബ്ല്യുഎസ് സംവരണത്തിന് അര്ഹതയുണ്ടായിരിക്കുകയുളളൂ എന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.