കോവിഡ്: മാർഗനിർദേശങ്ങൾ നവംബർ 30വരെ നീട്ടി
Wednesday, October 28, 2020 12:32 AM IST
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തി വച്ച സേവനങ്ങൾ പുനരാരംഭിക്കാനുള്ള മാർഗനിർദേശങ്ങൾ നവംബർ 30 വരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടി. പുതിയ മാർഗനിർദേശങ്ങളില്ലെന്നും കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന ലോക്ക് ഡൗണ്‍ പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലുള്ള മാർഗ നിർദേശങ്ങൾ അനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ അന്താരാഷ്ട്ര വിമാന യാത്ര നടത്താം. കായിക താരങ്ങൾക്ക് വേണ്ടി സ്വിമ്മിംഗ് പൂളുകൾ തുറന്നു പ്രവർത്തിക്കാം.
ബിസിനസ് ടു ബിസിനസ് ആവശ്യങ്ങൾക്കായി എക്സിബിഷൻ ഹാളുകൾ തുറക്കാം. അൻപത് ശതമാനം ആളുകളെ മാത്രം ഉൾക്കൊള്ളിച്ച് സിനിമ, മൾട്ടി പ്ലക്സുകളും തുറന്നു പ്രവർത്തിക്കാം.