ബ്രൂണെ സുൽത്താന്റെ മകൻ അന്തരിച്ചു
Tuesday, October 27, 2020 1:15 AM IST
തലശേരി: ബ്രൂണെ സുൽത്താന്റെ മകൻ ഹാജി അബ്ദുൾ അസീം അന്തരിച്ചു. സുൽത്താന്റെ രണ്ടാമത്തെ ഭാര്യയിലെ ആദ്യത്തെ മകനായ മുപ്പത്തിയെട്ടുകാരനായ ഹാജി അബ്ദുൾ അസീമാണ് ശനിയാഴ്ച മരിച്ചത്. കബറടക്കം ശനിയാഴ്ചതന്നെ കൊട്ടാരത്തിനുള്ളിൽ നടന്നു.
പ്രമുഖ സിനിമാനിർമാതാവ് തലശേരി സ്വദേശി ലിബർട്ടി ബഷീറുമായി അടുത്ത സൗഹൃദമാണ് ബ്രൂണെ സുൽത്താനും കുടുംബത്തിനുമുള്ളത്. ബ്രൂണെയിൽ തിയറ്റർ കോംപ്ലക്സ് തുടങ്ങുന്നതിനായി സുൽത്താന്റെ ക്ഷണപ്രകാരം ലിബർട്ടി ബഷീർ ബ്രൂണെ സന്ദർശിക്കുകയും പ്രാഥമിക ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.