മത്സ്യത്തൊഴിലാളി ഓർഡിനൻസിനെതിരേ ശക്തമായി പോരാടും: ഉമ്മൻ ചാണ്ടി
Monday, October 26, 2020 12:55 AM IST
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളും മത്സ്യബന്ധനത്തിനു കടലിൽ പോകാനുള്ള നിയന്ത്രണങ്ങളും നിലനിൽക്കെ മത്സ്യത്തൊഴിലാളികളെ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വലിച്ചെറിയുന്നതാണ് 2020-ലെ മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിശീലനവും ഓർഡിനൻസെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഈ കരിനിയമത്തിനെതിരെ യുഡിഎഫ് ശക്തമായ പോരാട്ടം നടത്തും.
മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽനിന്ന് അഞ്ചു ശതമാനം തുക ഈടാക്കണമെന്നാണ് ഓർഡിനൻസിലെ വ്യവസ്ഥ. ഈ തുക ലേലക്കാർ, മത്സ്യത്തൊഴിലാളി സഹകരണ സംഘം, തദ്ദേശ സ്ഥാപനം, ഫിഷ് ലാന്‍ഡിംഗ് സെന്റർ, മാനേജ്മെന്റ് സൊസൈറ്റി, സർക്കാർ എന്നിവർക്ക് വീതിച്ചു കൊടുക്കും.
മാനേജ്മെന്റ് സൊസൈറ്റികൾ ഇപ്പോൾതന്നെ യൂസർ ഫീ ഈടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽനിന്ന് നികുതി ഈടാക്കി മാനേജ്മെന്റ് സൊസൈറ്റികൾ ഉപയോഗിക്കുന്നതു കൊള്ളയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.