നെയ്യാറ്റിൻകര ലത്തീൻ രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഉപവാസം നടത്തി
Saturday, October 24, 2020 12:03 AM IST
തിരുവനന്തപുരം: അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്നും ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആഹ്വാന പ്രകാരം സെക്രട്ടേറിയറ്റ് നടയിൽ നടത്തുന്ന ഉപവാസത്തിന്റെ നാലാം ദിവസമായ ഇന്നലെ നെയ്യാറ്റിൻകര ലത്തീൻ രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ഭാരവാഹികൾ ഉപവാസം സമരം നടത്തി.
വികാരി ജനറാൾ മോണ്‍. ജി. ക്രിസ്തുദാസ്ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേജർ മലങ്കര അതിരൂപത കോർപറേറ്റ് മാനേജർ മോണ്‍. ഡോ.വർക്കി ആറ്റുപുറത്ത്, നെയ്യാറ്റിൻകര ലത്തീൻ രൂപത കോർപറേറ്റ് മാനേജർ ഫാ. ജോസഫ് അനിൽ, ഫാ. വൈ. ഡയ്സണ്‍, മോണ്‍. വി.പി. ജോസ്, സാലു പതാലിൽ, ഡി.ആർ. ജോസ്, ജിമ്മി ജോണ്‍, ബെന്നി ബിസ്വാൾ എന്നിവർ ഇന്നലെ ഉപവസിച്ചു. ഉപവാസം ഇന്നും തുടരും.