വന്യമൃഗശല്യം: ഇന്ന് നിൽപ് സമരം
Tuesday, October 20, 2020 12:33 AM IST
കോട്ടയം: കേരളത്തിലെ കൃഷിയിടങ്ങളിൽ അതിരൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിനു പരിഹാരമായി, കാട്ടു പന്നിയെയും കുരങ്ങിനെയും മലയണ്ണാനെയും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുകയും ആനയും കടുവയും അടക്കമുള്ള മറ്റു വന്യജീവികളുടെ ആക്രമണത്തിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സ്വതന്ത്ര കർഷക അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് നിൽപ് സമരം നടത്തു മെന്ന് സംസ്ഥാന പ്രസിഡന്റ് അലക്സ് ഒഴുകയിൽ അറിയിച്ചു.