കോവിഡ് വ്യാപനം രൂക്ഷം; കർശന നടപടികൾ
Tuesday, September 29, 2020 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ വീണ്ടും ക​​​ർ​​​ശ​​​ന​​​മാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ. ക​​​ട​​​ക​​​ളി​​​ൽ ആളക​​​ലം പാ​​​ലി​​​ക്കാ​​​തി​​​രു​​​ന്നാ​​​ൽ ക​​​ട ഉ​​​ട​​​മ​​​യ്ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കും. ക​​​ട അ​​​ട​​​പ്പി​​​ക്കും. മാ​​​സ്ക് ധ​​​രി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്കു​​​ള്ള പി​​​ഴ വ​​​ർ​​​ധി​​​പ്പി​​​ക്കും. വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് 50 പേ​​​രും മ​​​ര​​​ണാ​​​ന​​​ന്ത​​​ര ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് 20 പേ​​​രും എ​​​ന്ന നി​​​ബ​​​ന്ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കും.

കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ ഇ​​​ന്നു സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗം വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, ലോ​​​ക്ക്ഡൗ​​​ണ്‍ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ ഇ​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ ഉ​​​ന്ന​​​ത​​​ത​​​ല അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ലാ​​​ണ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ ത​​​ല​​​ത്തി​​​ലാ​​​ണെ​​​ന്നു യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.

സ​​​മ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റ്റും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പോ​​​ലീ​​​സി​​​നു ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​പാ​​​ല​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ടിവ​​​ന്ന​​​ത് കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച​​​യു​​​ണ്ടാ​​​കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​നി ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്കു ക​​​ട​​​ന്നേ പ​​​റ്റൂ. ക​​​ട​​​ക​​​ളി​​​ൽ നി​​​ശ്ചി​​​ത എ​​​ണ്ണം ആ​​​ളു​​​ക​​​ൾ മാ​​​ത്ര​​​മേ അ​​​ക​​​ത്തു ക​​​ട​​​ക്കാ​​​ൻ പാ​​​ടു​​​ള്ളൂ. മ​​​റ്റു​​​ള്ള​​​വ​​​ർ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക്യൂ ​​​ആ​​​യി നി​​​ൽ​​​ക്ക​​​ണം. ഇ​​​തി​​​ൽ വീ​​​ഴ്ച​​​യു​​​ണ്ടാ​​​യാ​​​ൽ ക​​​ട​​​യു​​​ട​​​മ​​​യ്ക്കെ​​​തി​​​രെ ആ​​​യി​​​രി​​​ക്കും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​ക. വി​​​വാ​​​ഹം, മൃ​​​ത​​​ദേ​​​ഹ സം​​​സ്കാ​​​രം തുടങ്ങിയ ച​​​ട​​​ങ്ങു​​​ക​​​ളി​​​ലെ ആ​​​ൾ​​​ക്കൂ​​​ട്ടം പ​​​ല സ്ഥ​​​ല​​​ത്തും വ​​​ൻ​​​തോ​​​തി​​​ൽ രോ​​​ഗ​​​വ്യാ​​​പ​​​ന​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ആ​​​ൾ​​​ക്കൂ​​​ട്ടം ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യാ​​​ൽ വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ തോ​​​ത് കു​​​റ​​​ച്ചുകൊ​​​ണ്ടു​​​വ​​​രാ​​​നാ​​​കു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ.

കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ഗ​​​സ​​​റ്റ​​​ഡ് റാ​​​ങ്കി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ത​​​ദ്ദേ​​​ശ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​യോ​​​ഗി​​​ക്കും. ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ഒ​​​രാ​​​ളെ​​​യും മു​​​നി​​​സി​​​പ്പ​​​ൽ, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ പേ​​​രെ​​​യും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തും. ഇ​​​വ​​​ർ​​​ക്കു പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളും ന​​​ൽ​​​കും.

കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ട്. എ​​​ന്നാ​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ വ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​യാ​​​ൽ ബു​​​ദ്ധി​​​മു​​​ട്ടു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ശാ​​​സ്ത്രീ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ ഇ​​​ത്ര​​​യും നാ​​​ൾ കേ​​​ര​​​ളം ബ​​​ഹു​​​ദൂ​​​രം മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ ഈ​​​യ​​​ടു​​​ത്ത് അ​​​തി​​​ന് ഇ​​​ള​​​ക്കം വ​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ദ​​​ശ​​​ല​​​ക്ഷം പേ​​​രി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ 5143 രോ​​​ഗി​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ അ​​​ത് 5825 ആ​​​ണ്. എ​​​ന്നാ​​​ൽ മ​​​ര​​​ണ​​​നി​​​ര​​​ക്കു കു​​​റ​​​ച്ചു നി​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് ഇ​​​പ്പോ​​​ഴും മി​​​ക​​​വു പു​​​ല​​​ർ​​​ത്താ​​​ൻ സാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്. ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ മ​​​ര​​​ണ​​​നി​​​ര​​​ക്ക് 1.6 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ത് 0.4 ശ​​​ത​​​മാ​​​ന​​​മാ​​​ണ്.


ഉ​​​ന്ന​​​ത​​​ത​​​ല അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി, ആ​​​രോ​​​ഗ്യ, റ​​​വന്യു മ​​​ന്ത്രി​​​മാ​​​ർ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

സംസ്ഥാനത്ത് 4538 പേ​ർ​ക്കു കോ​വി​ഡ്; ക​ണ​ക്കു​ക​ൾ അ​പൂ​ർ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 4,538 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന​​​യോ​​​ഗ​​ത്തി​​നാ​​യി ക​​​ണ​​​ക്കു​​​ക​​​ൾ നേ​​​ര​​​ത്തെ ശേ​​​ഖ​​​രി​​​ച്ച​​​തി​​​നാ​​​ലാ​​​ണ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സം ഏ​​​ഴാ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു രോ​​​ഗി​​​ക​​​ൾ.

ഇ​​​ന്ന​​​ലെ 20 മ​​​ര​​​ണം കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 697 ആ​​​യി. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രി​​​ൽ 3,997 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. 249 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 47 പേ​​​ർ വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽനി​​​ന്നും 166 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും വ​​​ന്ന​​​വരാണ്. 67 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും രോ​​​ഗം പി​​​ടി​​​പെ​​​ട്ടു. 3,347 പേ​​​ർ ഇ​​​ന്ന​​​ലെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.

57,879 പേ​​​രാ​​​ണ് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടു ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്. 1,21,268 പേ​​​ർ ഇ​​​തു​​​വ​​​രെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 1,79,922 പേ​​​ർ​​​ക്കാ​​​ണു സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​തു​​​വ​​​രെ കോ​​​വി​​​ഡ് പി​​​ടി​​​പെ​​​ട്ട​​​ത്. ഇ​​​ന്ന​​​ലെ 36,027 സാ​​​ന്പി​​​ളു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണു പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​ര​​​ല​​​ക്ഷ​​​ത്തി​​​ലേ​​​റെ സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചി​​​രു​​​ന്നു. 15 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളാ​​​ക്കി. 10 പ്ര​​​ദേ​​​ശ​​​ങ്ങ​​​ളെ ഒ​​​ഴി​​​വാ​​​ക്കി. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്:
കോ​​​ഴി​​​ക്കോ​​​ട്- 918, എ​​​റ​​​ണാ​​​കു​​​ളം- 537, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 486, മ​​​ല​​​പ്പു​​​റം- 405, തൃ​​​ശൂ​​​ർ- 383, പാ​​​ല​​​ക്കാ​​​ട്- 378, കൊ​​​ല്ലം- 341, ക​​​ണ്ണൂ​​​ർ- 310, ആ​​​ല​​​പ്പു​​​ഴ- 249, കോ​​​ട്ട​​​യം- 213, കാ​​​സ​​​ർ​​​ഗോ​​​ഡ്- 122, ഇ​​​ടു​​​ക്കി- 114, വ​​​യ​​​നാ​​​ട്- 44, പ​​​ത്ത​​​നം​​​തി​​​ട്ട- 38.

സ​​​ര്‍​വ​​​ക​​​ക്ഷി യോ​​​ഗം ഇ​​​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം രൂ​​​ക്ഷ​​​മാ​​​കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മു​​​ഖ്യ​​​മന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം 4.30 നു ​​സ​​​ര്‍​വ​​​ക​​​ക്ഷി​​​യോ​​​ഗം ചേ​​രും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ല്‍ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ പ്ര​​​തി​​​ദി​​​നം വ​​​ന്‍ വ​​​ര്‍​ധ​​​ന​​​യാ​​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഭാ​​​ഗി​​ക ലോ​​​ക്ക്ഡൗ​​​ണ്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ചെ​​​യ്യാ​​​നാ​​​യാ​​​ണ് ഇ​​​ന്നു സ​​​ര്‍​വ​​​ക​​​ക്ഷി​​​യോ​​​ഗം വി​​​ളി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.