ജുഡീഷല്‍ കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട പ്രതി പിടിയില്‍
Sunday, September 27, 2020 12:17 AM IST
മുക്കം(കോഴിക്കോട്): വയോധികയെ പീഡിപ്പിച്ച് കവര്‍ച്ച നടത്തി പോലീസ് പിടിയിലായശേഷം കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട പ്രതി മലപ്പുറം കൊണ്ടോട്ടി നെടിയിരിപ്പ് കാവുങ്ങല്‍ നല്ലിമ്പത്ത് വീട്ടില്‍ മുജീബ് റഹ്മാന് (45) അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ കതിരൂരില്നിന്നാണ് ഇന്നലെ പുലര്‍ച്ചെ പ്രതിയെ നടക്കാവ് പോലീസ് പടികൂടിയത്. മലമുകളില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന പ്രതിയെ നടക്കാവ് എസ്ഐ കൈലാസ്നാഥിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ടോടെ പിടികൂടുകയായിരുന്നു. ഇയാള്‍ ഇവിടെ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് പരിശോധനനടത്തിയത്.