അബ്ദുൾ കലാം പുരസ്കാരം പ്രഖ്യാപിച്ചു
Saturday, September 26, 2020 12:25 AM IST
ആലുവ: മികച്ച പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനത്തെ ആറ് എൻഎസ്എസ് യൂണിറ്റുകൾക്ക് ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ഡോ. എ.പി.ജെ അബ്ദുൽ കലാം പുരസ്കാരം പ്രഖ്യാപിച്ചു. കോവിഡ് കാലത്ത് മാതൃക പ്രവർത്തനങ്ങൾ നടത്തിയതിന് ഈസ്റ്റ് മാറാടി ഗവ. വിഎച്ച്എസ്എസിനാണ് എറണാകുളം ജില്ലയിൽ നിന്ന് അവാർഡ് ലഭിച്ചത്.
അവാർഡുകൾ നേടിയ മറ്റ് സ്കൂളുകൾ: ഗവ. വിഎച്ച്എസ്എസ് കൽപ്പറ്റ, വയനാട് (പരിസ്ഥിതി പ്രവർത്തനം), ഗവ. വിഎച്ച്എസ്എസ് നാട്ടകം, കോട്ടയം (ജല സംരക്ഷണ പ്രവർത്തനങ്ങൾ), ഐവിഎച്ച്എസ്എസ് ഒരുമനയൂർ, തൃശൂർ (ജീവകാരുണ്യ പ്രവർത്തനങ്ങൾ), ഗവ. വിഎച്ച്എസ് സ്കൂൾ തട്ടക്കുഴ, ഇടുക്കി (ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ), ഗവ. വിഎച്ച്എസ് സ്കൂൾ കീഴുപറമ്പ്, മലപ്പുറം (ജൈവ പച്ചക്കറി കൃഷി). ഡോ. സത്താർ, എം.എൻ. ഗിരി, ജലീൽ മുഹമ്മദ്, രാംദാസ് കതിരൂർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. സ്കൂളുകൾക്ക് ഉപഹാരവും പ്രശസ്തിപത്രവും നൽകും.