നടിയെ ആക്രമിച്ച കേസ്: സാക്ഷികള്‍ക്കെതിരെ പ്രസ്താവന നടത്തിയവര്‍ക്കു നോട്ടീസ്
Friday, September 25, 2020 1:10 AM IST
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയ ചലച്ചിത്ര താരങ്ങള്‍ക്ക് എറണാകുളം അഡീ. സെഷന്‍സ് കോടതിയുടെ നോട്ടീസ്.
പാര്‍വതി, രമ്യാ നമ്പീശന്, രേവതി, റിമ കല്ലുങ്കല്‍, ആഷിഖ് അബു എന്നിവര്‍ക്കാണ് വിശദീകരണം ബോധിപ്പിക്കാന്‍ നോട്ടീസ് പുറപ്പെടുവിച്ചത്. രഹസ്യ വിചാരണ നടക്കുന്ന കേസില്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പ്രസ്താവന നടത്തിയെന്ന ദിലീപിന്റെ പരാതിയിലാണ് കോടതി നടപടി.