നാട്ടിൽ നല്ലതെന്തു നടന്നാലും എതിർക്കും: പ്രതിപക്ഷ നേതാവിനെതിരേ മുഖ്യമന്ത്രി
Wednesday, September 23, 2020 11:56 PM IST
തിരുവനന്തപുരം: നാട്ടിൽ നല്ലതെന്തെങ്കിലും നടന്നാൽ അതിനെ എതിർക്കുന്ന മാനസികാവസ്ഥയാണു പ്രതിപക്ഷ നേതാവിന് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലോകകേരള സഭ കൊണ്ടു നാടിനു ഗുണമുണ്ടാകുന്നു എന്നു കണ്ടപ്പോൾ ഞാൻ ഇതിൽ പങ്കെടുക്കില്ലെന്നു പറഞ്ഞു ഇറങ്ങിപ്പോയി. ലൈഫ് മിഷന്റെ കാര്യത്തിലും ഇതാണു സംഭവിച്ചത്. ലൈഫ് മിഷന്റെ ടാസ്ക് ഫോഴ്സ് പ്രത്യേക ക്ഷണിതാവ് സ്ഥാനത്തു നിന്നു പ്രതിപക്ഷ നേതാവ് രാജിവച്ചതു ചൂണ്ടിക്കാണിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.