ബ്ലോക്ക് ചെയിന്‍ കോഴ്സ് കേരളത്തില്‍
Tuesday, September 22, 2020 12:33 AM IST
കൊച്ചി: ബ്ലോക്ക് ചെയിന്‍ കോഴ്സുകള്‍ കേരളത്തില്‍ നടത്തുന്നതിനുള്ള ധാരണാപത്രത്തില്‍ സ്കില്മാപ്പ് ട്രെയിനിംഗ് ആന്‍ഡ് സര്‍വീസസും പൂനെയിലെ ഇന്ത്യന്‍ ബ്ലോക്ക് ചെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (ഐബിഐ) ഒപ്പുവച്ചു.
ആരോഗ്യ സംരക്ഷണം, ബാങ്കിംഗ് സേവനങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിജിറ്റല്‍ പരസ്യങ്ങള്‍, സൈബര്‍ സുരക്ഷ, നെറ്റ്വര്ക്കിംഗ് എന്നീ മേഖലകളില്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യക്ക് അനന്തസാധ്യതകളാണുള്ളതെന്നു സ്കില്‍മാപ് സിഇഒയും ഡയറക്ടറുമായ തസ്വീര് എം. സലീം പറഞ്ഞു. ബ്ലോക്ക് ചെയിന്‍ ഡവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് കമ്പനിയായ സ്നാപ്പര്‍ ഫ്യൂച്ചര്‍ ടെക്കിന്റെ ഭാഗമാണ് ഇന്ത്യന്‍ ബ്ലോക്ക് ചെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.